SEARCH

30 നവംബർ, 2012




പുതിയതായി ഉള്‍പ്പെടുത്തപ്പെട്ട വിവിധ മേഖല കോഡുകള്‍

ആരോഗ്യ പദ്ധതികള്‍  തയ്യാറാക്കുന്നതിന് ആവശ്യമായ ചില 
പുതിയകോടുകള്‍ കൂടി ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു 

മുഖ്യമേഖല    കോഡുകള്‍
മുഖ്യമേഖല
മേഖല
കോഡുകള്‍
മേഖല
ഉപമേഖല കോഡുകള്‍  
ഉപമേഖല
2
സേവന മേഖല
5
ആരോഗ്യം
18
പകര്‍ച്ചവ്യാധി നിയന്ത്രണം

പുതിയതായി ഉൾപ്പെടുത്തിയ  സൂക്ഷ്മ മേഖലകൾ




സൂക്ഷ്മമേഖല കോഡുകള്‍
സൂക്ഷ്മമേഖല



2




സേവന മേഖല





5






ആരോഗ്യം
22
അനുബന്ധ പ്രവര്‍ത്തനങ്ങള്‍
23

ദേശീയ ആരോഗ്യ പരിപാടികളുടെ ഭാഗമായി നടത്തുന്ന രോഗ പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹന വാടക
24

പകര്‍ച്ചവ്യാധിനിയന്ത്രണത്തിനാവാശമായ സാധനസാമഗ്രികൾ,വാങ്ങ , യ്യാറാക്ക , ലഭ്യമാക്ക
25

ജീവിതൈശലീരോഗനിയന്ത്ര പരിപാടിക്ക് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങ , യ്യാറാക്ക , ലഭ്യമാക്ക
26

ആശുപത്രി  ഉപകരണങ്ങളുടെ മേയിന്റ്റ് നന്‍സും റിപ്പയരിങ്ങും   
പദ്ധതി ആസൂത്രണ മാര്‍ഗരേഖ (സ.ഉ.(എംഎസ്) നം 168/12/ത.സ്വ.ഭ തീയതി 15/6/2012)യുടെ അനുബന്ധം 1(മേഖലകള്‍ക്കുള്ള നിര്‍ദേശങ്ങള്‍, നിബന്ധനകള്‍)ലെ ആരോഗ്യം,രോഗപ്രതിരോധം, ശുചിത്വം എന്ന ഭാഗത്ത് ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു  :"രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ,ബോധവത്കരണ പരിപാടികള്‍ ,സര്‍വേകള്‍,മറ്റു വിവരശേഖരണങ്ങള്‍, സാധാരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ നടത്തേണ്ടിവരുന്ന പ്രത്യേക സമയങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരിലൂടെയും എന്‍ ആര്‍ എച്ച് എം പരിപാടികള്‍ ഉപയോഗപ്പെടുത്തിയും ചെയ്യേണ്ടതാണ് "(പേ 40) .എന്നാല്‍ മുകളില്‍ പരാമര്‍ശിക്കുന്ന കോഡുകള്‍ ഉപയോഗപ്പെടുത്തി പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും നിലവിലുള്ള ദേശീയ ആരോഗ്യ പരിപാടികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും പര്യാപ്തമായ പദ്ധതികള്‍ നിര്‍ദ്ദേശി ക്കാവുന്നതാണ്‌..

പദ്ധതി തയ്യാരാക്കല്‍-------4.1. പൊതു നിര്‍ദ്ദേശങ്ങള്‍


‘സുലേഖ’ ആപ്ളിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രോജക്ടുകള്‍ തയ്യാറാക്കേണ്ടത്.

അതിന് സഹായകരമായ രീതിയിലാണ് പ്രോജക്ട് ഫോറങ്ങള്‍ എഴുതി തയ്യാറാക്കേണ്ടത്. കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തി വിവരങ്ങള്‍ ക്രോഡീകരിക്കേണ്ടുതുള്ളതിനാല്‍ ചില വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് കോഡുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കോഡ്:- ഫോര്‍മാറ്റ് പൂരിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയിട്ടുള്ള കോഡുകള്‍ രണ്ടു തരത്തിലുള്ളതാണ്.
1.അക്ഷരത്തില്‍ (Alphabetical Code)

2.അക്കത്തില്‍ (Numerical Code)


കോഡ് രേഖപ്പെടുത്തേണ്ടിടത്തെല്ലാം ഫോറത്തില്‍ തന്നെ ‘കോഡ്’ എന്ന് സൂചിപ്പിച്ചിട്ടുണ്ട്. കോഡ് എഴുതണമെന്ന് ഫോറത്തില്‍ പറഞ്ഞിട്ടുള്ളതിനു മാത്രമേ കോഡ് നോക്കേണ്ടതുള്ളൂ. കോഡ് എഴുതണമെന്ന് നിര്‍ദ്ദേശിച്ചി ട്ടുള്ളിടത്ത് കോഡ് മാത്രമേ ഡാറ്റാ എന്‍ട്രി ചെയ്യാന്‍ കഴിയൂ.

ഫോറത്തില്‍ കോഡുകള്‍ എഴുതണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലാത്ത ഇനങ്ങള്‍ക്ക് ആവശ്യമായ/ബാധകമായ വിവരങ്ങള്‍ ആവശ്യമായ വിശദീകരണങ്ങള്‍ സഹിതം അതാതിടങ്ങളില്‍ രേഖപ്പെടുത്തി ഡാറ്റാ എന്‍ട്രി ചെയ്യണം. കോഡുകള്‍ നല്‍കിയിട്ടില്ലാത്ത സംഗതികളില്‍ ആവശ്യമായ ഏതു വിവര വും രേഖപ്പെടുത്തി ഡാറ്റാ എന്‍ട്രി ചെയ്യാന്‍ കഴിയുന്നതാണ്.

ആവശ്യമായ വിവരങ്ങള്‍ ഒന്നുംതന്നെ വിട്ടുപോകാതെ ഫോറത്തില്‍ രേഖപ്പെടുത്തണം. കാരണം പ്രോജക്ടിന്റെ പൂര്‍ണ്ണത ഇലക്ട്രോണിക് ആയി ചെക്ക് ചെയ്യുന്നതാണ്. അപൂര്‍ണ്ണമായി വിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രോജക്ട് ഫോറം ഡാറ്റാ എന്‍ട്രി ചെയ്യാന്‍ കഴിയില്ല. കാരണം സോഫ്റ്റ് വെയറില്‍ അതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.

4.2. പ്രോജക്ട് എഴുതിതയ്യാറാക്കലും ഡാറ്റാ എന്‍ട്രിയും


പ്രോജക്ട് തയ്യാറാക്കല്‍ പ്രക്രിയ ചുവടെ പറയും പ്രകാരമായിരി ക്കുന്നതാണ്.


1.ഈ മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 1, 2, 3 ഫോറങ്ങളില്‍ നിന്ന് അനുയോജ്യമായ ഒരു ഫോറം തിരഞ്ഞെടുക്കുന്നു.

2.നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം പ്രോജക്ട് ഫോറത്തില്‍ ക്രമ നമ്പര്‍ 50 വരെയുള്ള വിവരങ്ങള്‍ എഴുതി, കയ്യെഴുത്ത് പ്രോജക്ട് രേഖ തയ്യാറാക്കുന്നു (എഴുതി തയ്യാറാക്കിയ ആളുടെ പേരും തസ്തികയും ഫോറത്തില്‍ രേഖപ്പെടുത്തണം).

3.കയ്യെഴുത്ത് പ്രോജക്ടിലെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നു (ഡാറ്റാ എന്‍ട്രി ചെയ്ത വ്യക്തിയുടെ പേര്, പദവി എന്നിവ ഫോറത്തില്‍ രേഖപ്പെടുത്തണം)

4.പ്രോജക്ട് രേഖയുടെ പ്രിന്റ് ഔട്ട് എടുക്കുന്നു.

5.പ്രിന്റഡ് പ്രോജക്ട് രേഖ നിര്‍വഹണ ഉദ്യോഗസ്ഥന്‍ പരിശോധിക്കുന്നു; തെറ്റുകളും വിട്ടുപോകലുകളും ഇല്ല എന്നും പൂര്‍ണ്ണമാണെന്നും നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തുന്നു. പോരായ്മകളുണ്ടങ്കില്‍ പരിഹരിക്കുന്നു.

6.സ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശ, ഭരണസമിതി അംഗീകാരം എന്നിവ ലഭിക്കുന്നു.

7.ക്രമ നമ്പര്‍ 50 ന് ശേഷമുള്ള വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തുന്നു.
8.പ്രോജക്ട് രേഖയുടെ പ്രിന്റ് ഔട്ട് എടുക്കുന്നു.
9.ബന്ധപ്പെട്ട എല്ലാവരും ഒപ്പ് വച്ച് സീല്‍ വയ്ക്കുന്നു.

10.നിര്‍ഹവണ ഉദ്യോഗസ്ഥന്റെ മുകള്‍തലത്തിലെ ഉദ്യോഗസ്ഥന് അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു.


പ്രോജക്ട് തയ്യാറാക്കുമ്പോഴോ ഡാറ്റാ എന്‍ട്രി നടത്തുമ്പോഴോ നമ്പര്‍ നല്‍കേണ്ടതില്ല. ഓരോ പ്രോജക്ടും ഡാറ്റാ എന്‍ട്രി ചെയ്യുന്ന ക്രമത്തല്‍ സോഫ്റ്റ് വെയര്‍ മുഖേന നമ്പര്‍ സ്വയം രേഖപ്പെടുത്തുന്നതാണ്.

 
പ്രോജക്ട് ഏത് മേഖലയില്‍ ഉള്‍പ്പെടുന്നതാണെന്ന് പരിശോധിച്ച് അനു യോജ്യമായ ഒരു കോഡ് മാത്രം രേഖപ്പെടുത്തുക. ഒന്നിലധികം കോഡുകള്‍ രേഖപ്പെടുത്താന്‍ കഴിയില്ല. മേഖലയുടെ പേര് കൂടി എഴുതുന്നതാണ് അഭികാമ്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അറിയിക്കുക