ഡെങ്കിപ്പനിക്കെതിരെ ജാഗ്രത
ഡെങ്കിപനിക്കെതെരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പ്രധിരോധ പ്രവര്‍ത്തനങ്ങളുടെ കുമരകം ബ്ലോക്കുതല ഉദ്ഘാടനം,ബ്ലോക്ക് മെമ്പര്‍ ശ്രീ.സൈമണ്‍ അവര്‍കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ധന്യ സാബു അവര്‍കള്‍ നിവഹിച്ചു.
ഡെങ്കിപ്പനി
ഈഡിസ് ജനുസിലെ, ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ ഇനം പെൺ കൊതുകുകൾ
പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി.ആർത്രോപോടകൾ(കീടങ്ങൾ) പകർത്തുന്ന
ആർബോവൈറസ് ഗ്രൂപ്പ് 'ബി'യിൽപ്പെടുന്ന
ഫ്ളാവി വൈറസുകളാണ് ഇവ . ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളിൽ
ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഏഡിസ് ഈജിപ്തി,ഏഡിസ് ആൽബൊപിക്റ്റ്സ്
എന്നി കൊതുകുകൾ
ശുദ്ധജലത്തിൽ, പ്രത്യേകിച്ച് മഴവെള്ളത്തിൽ
മുട്ടയിടുന്ന കൊതുകുകളാണ്. പകൽ സമയത്ത്
മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി
കാലുകളിലും മുതുകിലും വെളുത്ത വരകളും ഉണ്ട്. ഇവയുടെ നിറവും, വിട്ടു മാറാതെ
കടിക്കുന്ന സ്വഭാവവും കാരണം ഇവയെ കടുവാക്കൊതുകുകൾ എന്നും വിളിക്കുന്നു. ഇന്ത്യയിൽ
ഈഡിസ് ഈജിപ്റ്റി,ഈഡിസ് ആൽബോപ്പിക്റ്റ്സ്
എന്നീ കൊതുകുകളാണ് ഡെങ്ഗിപ്പനി പരത്തുന്നത്. .പകൽസമയം
രക്തപാനം നടത്തുന്ന ഈഡിസ് കൊതുകുകൾ
രാത്രികാലങ്ങളിലാണ് മുട്ടയിടാൻ
ഇഷ്ടപ്പെടുന്നത്. ഇവ ജലോപരിതലത്തിൽ
മുട്ടയിടുന്നതിനുപകരം, ജലം ഉൾക്കൊള്ളുന്ന
പാത്രങ്ങളുടെ ജലപ്പരപ്പിനു തൊട്ടു മുകളിലുള്ള നനഞ്ഞ തലങ്ങളിലാണ് മുട്ടയിടുക..
ഈയിനം കൊതുകുകളുടെ മുട്ടകൾ
വെള്ളത്തിന്റെ അസാന്നിധ്യത്തിലും മാസങ്ങളോളം യാതൊരു കുഴപ്പവുമില്ലാതെ നിലനിൽക്കും.
ഒരു പ്രാവശ്യമിടുന്ന മുട്ടകൾ
ജലത്തിന്റെ ലഭ്യത അനുസരിച്ച് മാത്രം വിരിയുന്ന സ്വഭാവം ഇത്തരം കൊതുകുകളുടെ
പ്രത്യേകതയാണ്. വരണ്ട കാലാവസ്ഥയെ അതിജീവിച്ച മുട്ടകൾ
ഇടയ്ക്കിടെ വെള്ളത്തിൽ
മുങ്ങിയിരിക്കുന്നത് വിരിയാനുള്ള പ്രചോദനം നൽകും.
വീട്ടിനുള്ളിലോ സമീപത്തോ വിശ്രമിക്കുന്ന ഇത്തരം കൊതുകുകൾ
ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. ഇവ മഴ വെള്ളം ഏറെ ഇഷ്ട്ടപ്പെടുന്നു. കിണറുകളിലോ, കുളങ്ങളിലോ,പുഴകളിലോ, പാടത്തോ, ജലാശയങ്ങളിലോ ഈഡിസ്
കൊതുകുകൾ സാധാരണയായി വംശവർധന
നടത്തുന്നില്ല. നമ്മുടെ പരിസരത്തുള്ള പാത്രം, കുപ്പി, ചിരട്ട, ടയർ, വീപ്പ, വാട്ടർ
ടാങ്ക്, മൺചട്ടി, ആട്ടുകല്ല്, പൂച്ചട്ടി, വാട്ടർ
കൂളർ, റബർ
എടുക്കാൻ മരത്തിൽ
പിടിപ്പിച്ചിരിക്കുന്ന ചിരട്ട/പാത്രം എന്നിവയിൽ
ശേഖരിക്കപ്പെടുന്ന അൽപ്പം
ജലത്തിൽ പോലും ഇവ
മുട്ടയിട്ട് പെരുകുന്നു. വാഴയുടെ കഷ്യങ്ങൾ, സിമെന്റു മേൽക്കൂര, മതിലിനുമുകളിൽ
പിടിപ്പിച്ചിട്ടുള്ള കുപ്പിച്ചീളുകൾ, ഉപയോഗിക്കാത്ത
സിമെന്റ് കട്ടകളിലെ കുഴികൾ, സിമന്റ് ടാങ്കുകൾ, മരപ്പൊത്തുകൾ
എന്നിവയിലുള്ള വെള്ളത്തിലും ഈയിനം കൊതുകുകൾ
മുട്ടയിടുന്നു. മുട്ടകള്‍ സാധാരണയായി
ദിവസത്തിനുള്ളില്‍ വിരിഞ്ഞു ലര്‍വയാകുന്നു.രോഗാണുവാഹകരായ
കൊതുകുകൾ ജീവിതകാലം മുഴുവൻ
മനുഷ്യന് രോഗം പകർത്തുന്നു. 'ട്രാൻസ്ഒവേറിയൻ
ട്രാൻസ്മിഷൻ' എന്ന പ്രക്രിയയിലൂടെ
മുട്ടകൾ വഴി
തലമുറകളോളം രോഗാണുവാഹകശേഷി നിലനിർത്തുവാൻ
ഇവയ്ക്കു കഴിയും. അതിനാൽ
രോഗബാധിതരുടെ രക്തം കുടിക്കാതെ തന്നെ ഇവയ്ക്ക് രോഗാണുവാഹകരായി മാറാൻ
കഴിയുന്നു. കൊതുകുകളുടെഎണ്ണം,ശരീരത്തിലെ
രോഗാണുക്കളുടെ എണ്ണം എന്നിവയാണ് ഒരു പ്രദേശത്തെ ഈഡിസ് കൊതുകുകളുടെ രോഗവ്യാപനശേഷിയെ
സ്വാധീനിക്കുന്ന ഘടകങ്ങൾ. ഈഡിസ്
കൊതുകുകൾക്ക് ഒരു
സെക്കന്റിൽ 50 സെ. മീ. ദൂരം പറക്കാൻ
കഴിയും. ഇവയുടെ സഞ്ചാരം വൃത്തത്തിന്റെ ആരം ഏകദേശം 100-400 മീ. വരെയാണ്. മഴക്കാലമാകുന്നതോടെ
(ഇടവിട്ടുള്ള മഴഈയിനം കൊതുകുകളുടെ എണ്ണത്തിലുള്ള വർധനവിനും
രോഗവ്യാപനത്തിനും ആക്കം കൂടുന്നു. ഗൃഹ/ പരിസര സൂചിക (House
index), കൂത്താടികൾ ഉൾക്കൊള്ളുന്ന
സ്രോതസ്സ് സൂചിക (Container index), സ്രോതസ്സ് - ഗൃഹ
അനുപാത സൂചിക അഥവാ ബ്രീട്ടി സൂചിക (Breteau index) എന്നിവ അടിസ്ഥാനമാക്കിയാണ് ഒരു പ്രദേശത്ത്
രോഗവ്യാപനത്തിന്റെ സാധ്യത മനസ്സിലാക്കുന്നത്. ഒരു പ്രദേശത്തെ ഈഡിസ് കൊതുകുകളുടെ
സാന്ദ്രത തിട്ടപ്പെടുത്താനും രോഗവ്യപനത്തിനുള്ള സാധ്യത മുൻകൂട്ടി
മനസ്സിലാക്കാനും കൊതുകു നിയന്ത്രണത്തിനും അതുവഴി രോഗനിർമാർജനത്തിനും
വേണ്ട സത്വര നടപടികൾ
കൈക്കൊള്ളുന്നതിനും ഈ സൂചികകൾ സഹായകമാനു ഡെങ്കിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട
പെൺകൊതുകുകൾ
രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ
കൊതുകിനുള്ളിൽ
കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ
വൈറസുകൾ
കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ
പ്രവേശിക്കുന്നു. ഈ കൊതുകുകൾ
ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ
ശരീരത്തിനുള്ളിൽ
പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ
മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ
(ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ
കണ്ടുതുടങ്ങുന്നു ഫ്ളാവിവൈറിഡെ കുടുംബത്തിൽപ്പെട്ട
ഫ്ളാവിവൈറസുകളാണ് രോഗാണുക്കളായി വർത്തിക്കുന്നത്.
ഇവയുടെ 4 സീറോടൈപ്പുകളെ (ഡെങ്ഗി 1, ഡെങ്ഗി 2, ഡെങ്ഗി 3, ഡെങ്ഗി 4) കണ്ടെത്തിയിട്ടുണ്ട്.ഡെങ്ഗിപ്പനി
മൂന്നുതരത്തില്‍ കാണപ്പെടാറുണ്ട് .
സാധാരണ ഡെങ്ഗിപ്പനി (ക്ലാസിക് ഡെങ്ഗി ഫീവർ-
DF), രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി (ഡെങ്ഗി ഹെമറേജിക് ഫീവർ-DHF),ആഘാതാവസ്ഥയോടുകൂടിയ
ഡെങ്ഗിപ്പനി (ഡെങ്ഗി ഷോക്ക് സിൻഡ്രോം-DSS) എന്നിങ്ങനെയാണവ.പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ
പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും
എന്നിവ സാധാരണ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളാണ്. 'എല്ലു നുറുങ്ങുന്ന
വേദന' അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം 'ബ്രേക്ക് ബോൺ
ഫീവർ' എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല്
ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ
രോഗലക്ഷണങ്ങൾ
ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ
രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഏതെങ്കിലും ഒരിനം ഡെങ്ഗിവൈറസ് ബാധിക്കുന്നവർക്കാണ്
സാധാരണ ഡെങ്ഗിപ്പനി ഉണ്ടാകുന്നത്. ഒന്നിലധികം ഇനം ഡെങ്ഗിവൈറസുകൾ
ഒരേ വ്യക്തിയെ ആക്രമിക്കുമ്പോഴാണ് രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി ഉണ്ടാവുന്നത്.
ഒരിക്കൽ
ഡെങ്ഗിപ്പനി ബാധിച്ച ആൾക്ക്
വീണ്ടും രോഗബാധയുണ്ടാകുകയാണെങ്കിൽ
രക്തസ്രാവത്തോടുകൂടിയ ഡെങ്ഗിപ്പനി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി എന്നിവ
ആയിത്തീരാനുള്ള സാധ്യത വളരെയധികമാണ്.
രോഗം
നിയന്ത്രിക്കുന്നതിന് കൊതുകിനെ പ്രതിരോധിക്കുകയാണ് മാര്‍ഗ്ഗം . കൊതുക് മുട്ടയിടാവുന്ന ചെറിയ
വെള്ളക്കെട്ടുകൾ
ഒഴിവാക്കുക.സമഗ്രമായ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക,കൊതുകുകളുടെ പ്രജനനസ്ഥലങ്ങൾ
ഇല്ലാതാക്കുക. ഉപയോഗശൂന്യമായി
വെളിയിൽ കളയുന്ന
പ്ളാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ, ചിരട്ടകൾ
തുടങ്ങിയവയിലും മരപ്പൊത്തുകളിലും പാത്രക്കഷണങ്ങളിലും മറ്റും
കെട്ടിനിൽക്കുന്ന
വെള്ളത്തിൽ പെരുകുവാൻ
ഇഷ്ടപ്പെടുന്ന ഈയിനം കൊതുകുകളെ നിർമാർജനംചെയ്യുന്നതിന്ഇത്തരംസ്രോതസ്സുകൾനശിപ്പിക്കുക,കൂത്താടികളെ നശിപ്പിക്കുന്നതിന് കൂത്താടിഭോജി മീനുകളെ വളര്‍ത്തല്‍പോലുള്ള
ജൈവിക നിയന്ത്രണ മാര്‍ഗങ്ങൾ അവലംബിക്കുക തുടങ്ങിയവയാണ് പ്രധാന രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ .കൊതുകിന്റെ മുട്ടകള്‍ സാധാരണയായി 7ദിവസത്തിനുള്ളില്‍ വിരിഞ്ഞു ലര്‍വയാകുമെന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.ആയതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം നടുത്തേണ്ടത് അത്യാവശ്യമാണ് രോഗം ബാധിച്ചവരെ കൊതുകു വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. ഇവരിൽ നിന്നും രക്തപാനം നടത്തി കൊതുകുകൾ രോഗാണുവാഹകരായി മാറുന്നത് തടയുവാൻ ഇത് ഉപകരിക്കും.കൊതുകുവല ഉപയോഗിക്കുക, റിപ്പലന്റ്സ് ഉപയോഗിക്കുക വസ്ത്രധാരണത്തില്‍ കൊതുകുകടിയെല്‍ക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച് കൊതുകടിയില്‍നിന്ന് രക്ഷനേടാം.ബോധവത്ക്കരണത്തിന് പ്രാധാന്യം നൽകി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും പൊതുജനാരോഗ്യപ്രവർത്തകരും സഹകരിച്ച് 11,18,25തീയതികളിലായി നടപ്പിലാക്കുന്ന പ്രായോഗിക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ ഓരോ വ്യക്തിയും സര്‍വാത്മന പങ്കെടുക്കുന്നത് രോഗനിയന്ത്രണത്തിനു ഒരു മുതൽക്കൂട്ടായിരിക്കും..
ആഴ്ചയിലൊരു ദിവസം(എല്ലാ ഞായരാഴ്ചയും)ഉറവിട നശീകരണ ദിനമായി ആച്ചരിക്കുകയെന്നത് സമൂഹത്തിലെ ഓരോ വ്യക്തിയും ഒരു ജീവിത ചര്യയായി സ്വീകരിക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അറിയിക്കുക