SEARCH

25 ഓഗസ്റ്റ്, 2012




                         നന്ദി തിരുവോണമേ നന്ദി നീ വന്നുവല്ലോ !       

വീണ്ടുമൊരോണക്കാലമോടിയെത്തുന്നു,
ഓര്‍മ്മയുള്ളകാലത്തോളമീമലയാളീയുടെ,
ഓര്‍മ്മകളിലെങ്കിലും തിരുവോണമെത്തും,
ഓണവില്ലുമോണനിലാവുംമോര്‍മ്മ
പൂവുകളാര്‍ക്കുമോണപ്പൂക്കളങ്ങളും,
വീണ്ടുമൊരു പൂവിളിയുയരുകയായി
ഇക്കുറിയോണമെത്തുമ്പോളാശിക്കാം
ഇനിയും വരട്ടെയാ  നല്ലകാലം
മാവേലി നാടുവാണോരാ നല്ലകാലം ,
മാലിന്യങ്ങള്‍  വലിച്ചെറിയാത്ത കാലം,
മാലിനമാക്കാത്ത  പച്ചക്കറിയുംപൂക്കളും
വെള്ളവും വായുവും മണ്ണുമാകാശവും
മലിനമാകാത്ത മനസും ശരീരവുമുള്ള,
നന്മ നിറഞ്ഞോരാവൊരോണക്കാലം;
ഇനിയുമെത്ര കാത്തിരിക്കണമെത്ര-
കാത്തിരുന്നാലുമെത്തുന്നതാ നല്ലകാലമല്ലേ,
നമുക്കും കാത്തിരിക്കാം

ഏവര്‍ക്കും  ഹൃദ്യമായ തിരുവോണം 

ആശംസിക്കുന്നു,











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അറിയിക്കുക