SEARCH

01 ജൂലൈ, 2012


കൊളസ്‌ട്രോള്‍ ചില വസ്തുതകള്‍

നാം കഴിക്കുന്ന ജന്തുജന്യ ഭക്ഷണസാധനങ്ങളില്‍, കൊളസ്‌ട്രോള്‍ പല തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുമ്പോള്‍ അതിനനുസരിച്ച് ശരീരത്തിലെ കൊ ളസ്‌ട്രോള്‍ നിര്‍മാണം കുറയും. എന്നാല്‍ ഭക്ഷണത്തിലൂടെ വളരെയധികം കൊളസ്‌ട്രോള്‍ കഴിക്കുകയാണെങ്കില്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ നില ഉയരും. അത്തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുമ്പോള്‍ കൊളസ്‌ട്രോള്‍നില താനേ താഴുകയും ചെ യ്യും. നമ്മള്‍ കഴിക്കുന്ന ആടുമാടുകളുടേയും മറ്റും കരള്‍, കിഡ്‌നി, തലച്ചോറ് തുടങ്ങിയ മാംസഭാഗങ്ങളിലാണ് ഏറ്റവുമധികം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നത്. മുട്ടക്കരു, മാംസം, പാല്‍, വെണ്ണ, നെയ്യ് എന്നിവയിലും അവ ചേരുന്ന വിഭവങ്ങളിലും കൊളസ്‌ട്രോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സസ്യജന്യ  ഭക്ഷണങ്ങളില്‍ങ്ങളില്‍ കൊളസ്‌ട്രോള്‍ ഇല്ല.
പുകവലിപോലെയുള്ള ദുശ്ശീലങ്ങള്‍കൊളസ്‌ട്രോളിന്റെ നിലകുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുടെ പ്രവര്‍ത്തനത്തെ തടയുകയും, കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുകയും ചെയ്യും. ചാരായം കരളിലെ കൊഴുപ്പു സംയോജനത്തെ ത്വരിതപ്പെടുത്തുകയും വളരെ സാന്ദ്രത കുറഞ്ഞ ലൈ പൊപ്രോട്ടീന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് കൊളസ്‌ട്രോളിന്റെ നിഷ്‌കാസനത്തെ തടയുന്നു. ചില വ്യക്തികളില്‍ കുറച്ചു ചാരായംതന്നെ രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു.
ഹൈപ്പര്‍ തൈറോയ്ഡിസം, നെഫ്രോട്ടിക് സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങളില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില കണ്ടുവരുന്നു. രോഗം മാറുമ്പോള്‍ കൊളസ്‌ട്രോള്‍ നിലയും കുറയും.
ഭക്ഷണം കഴിക്കുമ്പോള്‍
നാം കഴിക്കുന്ന ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ സംയോജനത്തെ സ ഹായിക്കുകയും മറ്റു ചിലവ അതിന്റെ വിസര്‍ജനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. നെയ്യ്, വെണ്ണ, ക്രീം, പാല്, മുട്ട, മാംസം തുടങ്ങിയവയിലടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് രക്തത്തിലെ കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുന്നു. അതുകൊണ്ട് കേക്ക്, പേസ്ട്രീ, വറുത്തതും പൊരിച്ചതുമായ മാംസഭക്ഷണങ്ങള്‍, ഐസ്‌ക്രീം, ബിരിയാണി, നെയ്‌ചോറ്, കസ്റ്റാര്‍ഡ് തുടങ്ങിയ സ്വാദിഷുമായ വിഭവങ്ങള്‍ ഭക്ഷണത്തിലുള്‍ പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകി ച്ച് രക്തത്തിലെ കൊളസ്‌ട്രോള്‍നില ഉയര്‍ന്നിട്ടുള്ളവര്‍. ഒരു വ്യക്തി ഉപയോഗിക്കുന്ന കൊഴുപ്പിന്റെ അളവ് 15-30 ഗ്രാം വരെയായി കുറയ്ക്കുമ്പോള്‍ തന്നെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയും. ഇത്രയും അളവ് എണ്ണ കറികള്‍ക്ക് കടുകു വറുക്കാനോ, ഒരു പപ്പടം കാച്ചാനോ മാത്രമേ തികയൂ. ഈ അവസരത്തില്‍ വെളിച്ചെണ്ണയുടെ കാര്യം പരാമര്‍ശമര്‍ഹിക്കുന്നു. വെളിച്ചെണ്ണയില്‍ പൂരിതകൊഴുപ്പ് കൂടുതലുണ്ട്. 86 ശതമാനം. പാമോയില്‍ (81 ശതമാനം), വെണ്ണ (62 ശതമാനം), മുട്ടയുടെ മഞ്ഞ, പന്നിയിറച്ചി, മാട്ടിറച്ചി തുടങ്ങിയവയിലൊക്കെ പൂരിതകൊഴിപ്പ് കൂടുതലുണ്ട്. പൂരിതകൊഴുപ്പ് രക്തത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കും. 

എന്താണ് പൂരിതകൊഴുപ്പ്?

കൊഴുപ്പ് രണ്ടുതരത്തിലുണ്ട്. പൂരിതവും അപൂരിതവും. രാസഘടനയുടെ അടിസ്ഥാനത്തിലാണ് കൊഴുപ്പിനെ ഇങ്ങനെ വേര്‍തിരിക്കുന്നത്. കാര്‍ബണ്‍ ആറ്റങ്ങളുടെ നീണ്ട ശൃംഖലയാണ് എല്ലാ കൊഴുപ്പിന്റെയും അടിസ്ഥാന ഘടകം. ഈ കാര്‍ബണ്‍ ശൃംഖലയിലെ ഓരോ ആ റ്റവും ഏതാനും ഹൈഡ്രജന്‍ ആറ്റങ്ങളുമായി ബന്ധപ്പെട്ടാണ് കൊഴുപ്പാകുന്നത്. പൂരിത കൊ ഴുപ്പില്‍ ഓരോ കാര്‍ബണ്‍ ആറ്റവും പരമാവധി ഹൈഡ്രജനാറ്റങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടാവും. ഇനി ബന്ധമൊന്നും സാധ്യമല്ലാത്തതുകൊണ്ടാണ് 'പൂരിതം' എന്നു പറയുന്നത്. അപൂരിത കൊഴുപ്പിലെ കുറച്ചു കാര്‍ബണ്‍ ആറ്റങ്ങളെങ്കിലും ഹൈഡ്രജനാറ്റങ്ങളുമായി എല്ലാ സാധ്യബന്ധങ്ങളും പൂര്‍ത്തിയാക്കാതെ നില്‍ ക്കുന്നുവെങ്കില്‍ അത് അപൂരിതമായിരിക്കും.
വെളിച്ചെണ്ണലുള്ളത് പൂരിതകൊഴുപ്പാണ്. എന്നാല്‍ വെളിച്ചെണ്ണയിലെ കാര്‍ബണ്‍ ശൃംഖലയുടെ നീളം മറ്റു പൂരിതകൊഴുപ്പുകളെക്കാള്‍ കുറവാണ. അതിനാല്‍ വെളിച്ചെണ്ണ താരതമ്യേന വേഗത്തില്‍ ദഹിക്കും.എന്നാല്‍ എണ്ണ ആവര്‍ത്തിച്ച് ചൂടാക്കുമ്പോള്‍ അതില്‍ അക്രോലിന്‍ എന്ന രാസവസ്തുവുണ്ടാകും. ധമനികള്‍ക്ക് കട്ടികൂടാന്‍ ഈ രാസവസ്തു കാരണമാകും. കായവറുക്കുന്ന സ്ഥലങ്ങളില്‍ നിന്നുയരുന്ന പ്രത്യേകമണം അക്രോലിന്‍േറതാണ് 
രക്തത്തിലെ കൊളസ്‌ട്രോള്‍ നില ഉയരാതിരിക്കാന്‍ വെണ്ണ, നെയ്യ് ഇവയ്ക്കു പകരമായി മാര്‍ജറൈന്‍ (വെജിറ്റബിള്‍ ബട്ടര്‍ )  ഉപയോഗിക്കാന്‍ ഭക്ഷണോപദേശകര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. എന്നാല്‍ ഇതു രക്തത്തിലെ കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുമെന്നും ഹൃദ്രോഗസാദ്ധ്യത വര്‍ ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ബിസ്‌കറ്റ്, കുക്കീസ്, ചിപ്‌സ് തുടങ്ങിയ സംസ്‌കരിച്ച പല ഭക്ഷണസാധനങ്ങളിലും, റൊട്ടിയിലുംപുരട്ടാന്‍ വെജിറ്റബിള്‍ ബട്ടര്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നതായി കാണുന്നു.
വെജിറ്റബിള്‍ ബട്ടറില്‍ ചേരുന്ന ഹായ്‌ഡ്രോജനേറ്റു ചെയ്തതും ഭാഗികമായി ഹായ്‌ഡ്രോജനേറ്റു ചെയ്തതുമായ സസ്യഎണ്ണകളിലടങ്ങിയിരിക്കുന്ന ട്രാന്‍സ്ഫാറ്റ്‌സ് ആണ് വില്ലന്‍.
ഇത് ഭക്ഷണത്തിലടങ്ങിയിരിക്കുന്ന സാച്ചുറേറ്റഡ് കൊഴുപ്പുകളേക്കാള്‍ അപകടകാരിയാണെന്നും അവ എല്‍ ഡി എല്ലിന്റെ വര്‍ദ്ധനയെ സഹായിക്കുമെന്നും കാണുന്നു.
നാരുകളധികമടങ്ങിയിട്ടുള്ള പയറുവര്‍ഗങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍ ഇവ കൊളസ്‌ട്രോളിന്റെ വിസര്‍ജനത്തെ സഹായിക്കുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെനില കുറയ്ക്കുകയും ചെയ്യുന്നു. കാരറ്റ്, ഉള്ളി തുടങ്ങിയപച്ചക്കറികളിലങ്ങളിലടങ്ങിയിരിക്കുന്ന കാരൊട്ടീനും, മറ്റു നിരോക്‌സീകരണ ഏജന്റുകളും കൊളസ്‌ട്രോളിനെയും തള്ളാന്‍ സഹായിക്കുകയും, കോശങ്ങളില്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന അപകടകാരികളായ ശേഷിപ്പുകളെ നീക്കുകയും ചെയ്യുന്നു.

ഓര്‍ക്കുക 

അധികം സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുക; പകരം ധാരാളം സസ്യങ്ങളും, ധാന്യങ്ങളും അടങ്ങിയ ഒരു മിശ്രിത ഭക്ഷണം കഴിക്കുക.
ഉയരത്തിനനുസരിച്ച ശരീരഭാരം നിലനിര്‍ത്തുക. പൊണ്ണത്തടി കുറയ്ക്കുക.
ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ 200 മില്ലിഗ്രാമില്‍ താഴെയാക്കുക.
കൊഴുപ്പിന്റെ ഉപയോഗം കുറയ്ക്കുക. കൂടുതല്‍ പഞ്ചസാരയും ഉപ്പും ഒഴിവാക്കുക.
കൃത്യമായി വ്യായാമം ചെയ്യുക.
പുകവലി പൂര്‍ണമായി നിര്‍ത്തുക.
മദ്യപാനം ഉപേക്ഷിക്കുക
പാട മാറ്റിയ പാലാണ് വേണ്ടത്. പാല്‍ ത ണുപ്പിച്ച ശേഷം ഫ്രിഡജില്‍  വെച്ചിരുന്നാല്‍ പാടമുകളില്‍ അടിയും. അതിനെ സ്പൂണ്‍ വെച്ച്‌നീക്കി മാറ്റിയാല്‍ നമുക്കുപയോഗത്തിനുള്ള പാട മാറ്റിയ പാലായി.

രക്തത്തില്‍ കൊളസ്‌ട്രോള്‍നില അധികമുള്ളവര്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പാടെ ഉപേക്ഷിക്കണം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അറിയിക്കുക