SEARCH

19 ജൂൺ, 2012

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കുക

 ഈഡിസ് (Aedes) ജനുസിലെ, ഈജിപ്തി (aegypti), അൽബോപിക്ട്‌സ് (albopictus) എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കൂ (Dengue ) വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. ആർത്രോപോടകൾ (കീടങ്ങൾ) പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് 'ബി'യിൽപ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ . ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഏഡിസ് ഈജിപ്തി,ഏഡിസ് ആൽബൊപിക്റ്റ്സ് എന്നി കൊതുകുകൾ ശുദ്ധജലത്തിൽ, പ്രത്യേകിച്ച് മഴവെള്ളത്തിൽ മുട്ടയിടുന്ന കൊതുകുകളാണ്. പകൽ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി കാലുകളിലും മുതുകിലും (dorsum of thorax) വെളുത്ത വരകളും ഉണ്ട്. ഇവയുടെ നിറവും, വിട്ടു മാറാതെ കടിക്കുന്ന സ്വഭാവവും കാരണം ഇവയെ കടുവാക്കൊതുകുകൾ (Tiger mosquito) എന്നും വിളിക്കുന്നു.

ഫ്ളാവിവൈറിഡെ(Flaviviridae) കുടുംബത്തിൽപ്പെട്ട ഫ്ളാവിവൈറസുകളാണ് രോഗാണുക്കളായി വർത്തിക്കുന്നത്.ഇവയുടെ 4 സീറോടൈപ്പുകളെ (Serotypes) (ഡെങ്ഗി 1, ഡെങ്ഗി 2, ഡെങ്ഗി 3, ഡെങ്ഗി 4) കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 50 നാനോമീറ്റർ മാത്രം വലുപ്പമുള്ള ഏകശ്രേണിയിൽ റൈബോന്യൂക്ലിക് അമ്ലം അടങ്ങിയിട്ടുള്ള അതിസൂക്ഷ്മവൈറസുകളാണ് ഇവ. ഫ്ളാവിവൈറസ് ജനുസ്സിൽത്തന്നെ ജൈവപരമായ സവിശേഷതകൾ കൊണ്ട് ഏറെ പ്രത്യേകത പുലർത്തുന്നവയാണ് ഡെങ്ഗിവൈറസുകൾ. രോഗം ബാധിച്ച മനുഷ്യർ, രോഗാണുവാഹകരായ കൊതുകുകൾ എന്നിവയ്ക്കുപുറമേ ചിലയിനം കുരങ്ങുകളിലും ഇത്തരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഡെങ്ഗിവൈറസുകളുടെ ഒരു സീറോടൈപ്പു മൂലം ഉണ്ടാകുന്ന രോഗബാധ മനുഷ്യരിൽ ആ സീറോടൈപ്പിന് ആജീവനാന്ത പ്രതിരോധശക്തി സംജാതമാക്കുന്നു. എന്നാൽ ഇത് മറ്റു സീറോടൈപ്പുകൾക്കെതിരേ സംരക്ഷണമായി വർത്തിക്കുന്നില്ല. മറ്റൊരു സീറോടൈപ്പു മൂലം ഉണ്ടാകുന്ന രോഗബാധ ഗുരുതരമാകുന്നതും സാധാരണമാണ്.
ഡെങ്ഗിപ്പനി മൂന്നുതരം രോഗലക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്. സാധാരണ ഡെങ്ഗിപ്പനി (ക്ലാസിക് ഡെങ്ഗി ഫീവർ- DF), രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി (ഡെങ്ഗി ഹെമറേജിക് ഫീവർ-DHF),ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി (ഡെങ്ഗി ഷോക്ക് സിൻഡ്രോം-DSS) എന്നിങ്ങനെയാണ് ഡെങ്ഗിപ്പനിയെ തരംതിരിച്ചിട്ടുള്ളത്.
ഡെങ്കിപ്പനി എങ്ങനെ പകരുന്നു?
ഡെങ്ഗിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.

മരണ കാരണം
ഏതെങ്കിലും ഒരിനം ഡെങ്ഗിവൈറസ് ബാധിക്കുന്നവർക്കാണ് സാധാരണ ഡെങ്ഗിപ്പനി ഉണ്ടാകുന്നത്. ഒന്നിലധികം ഇനം ഡെങ്ഗിവൈറസുകൾ ഒരേ വ്യക്തിയെ ആക്രമിക്കുമ്പോഴാണ് രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി ഉണ്ടാവുന്നത്. വളരെ മാരകമായിട്ടുള്ള ഡെങ്ഗിപ്പനിയുടെ അവസ്ഥയാണിത്. സാധാരണ ഡെങ്ഗിപ്പനിക്കുള്ള ലക്ഷണങ്ങളെക്കൂടാതെ മൂക്ക്, വായ്, മോണ എന്നിവയിൽ നിന്നുള്ള രക്തസ്രാവം, കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛർദി, അസ്വസ്ഥത, ഉറക്കമില്ലായ്മ, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛ്വാസത്തിനു വൈഷമ്യം, ത്വക്കിൽ രക്തപ്പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ കാണുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റ് കണങ്ങൾ കുറഞ്ഞുപോകുന്നതാണ് പെട്ടെന്നുള്ള രക്തസ്രാവത്തിനും തുടർന്നുള്ള മരണത്തിനും കാരണം.ആഘാതാവസ്ഥയോടു കൂടിയ ഡെങ്ഗിപ്പനിയിൽ രോഗിയുടെ രക്തസമ്മർദം വളരെ കുറയുകയും നാഡിമിടിപ്പ് തകരാറിലാകുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് പ്ലാസ്മയും രക്തവും നഷ്ടപ്പെടുന്നതുമൂലം മരണം സംഭവിക്കുന്നു. ഒരിക്കൽ ഡെങ്ഗിപ്പനി ബാധിച്ച ആൾക്ക് വീണ്ടും രോഗബാധയുണ്ടാകുകയാണെങ്കിൽ രക്തസ്രാവത്തോടുകൂടിയ ഡെങ്ഗിപ്പനി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി എന്നിവ ആയിത്തീരാനുള്ള സാധ്യത വളരെയധികമാണ്.

രോഗ ലക്ഷണങ്ങൾ
പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളാണ്. 'എല്ലു നുറുങ്ങുന്ന വേദന' അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം 'ബ്രേക്ക് ബോൺ ഫീവർ' എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താൽ ഈ രോഗത്തിനു 'സാഡിൽ ബാഗ് സിൻഡ്രോം' എന്നും പേരുണ്ട്
ഏതെങ്കിലും ഒരിനം ഡെങ്ഗിവൈറസ് ബാധിക്കുന്നവർക്കാണ് സാധാരണ ഡെങ്ഗിപ്പനി ഉണ്ടാകുന്നത്. ഒന്നിലധികം ഇനം ഡെങ്ഗിവൈറസുകൾ ഒരേ വ്യക്തിയെ ആക്രമിക്കുമ്പോഴാണ് രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി ഉണ്ടാവുന്നത്. വളരെ മാരകമായിട്ടുള്ള ഡെങ്ഗിപ്പനിയുടെ അവസ്ഥയാണിത്. സാധാരണ ഡെങ്ഗിപ്പനിക്കുള്ള ലക്ഷണങ്ങളെക്കൂടാതെ മൂക്ക്, വായ്, മോണ എന്നിവയിൽ നിന്നുള്ള രക്തസ്രാവം, കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛർദി, അസ്വസ്ഥത, ഉറക്കമില്ലായ്മ, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛ്വാസത്തിനു വൈഷമ്യം, ത്വക്കിൽ രക്തപ്പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ കാണുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റ് കണങ്ങൾ കുറഞ്ഞുപോകുന്നതാണ് പെട്ടെന്നുള്ള രക്തസ്രാവത്തിനും തുടർന്നുള്ള മരണത്തിനും കാരണം.ആഘാതാവസ്ഥയോടു കൂടിയ ഡെങ്ഗിപ്പനിയിൽ രോഗിയുടെ രക്തസമ്മർദം വളരെ കുറയുകയും നാഡിമിടിപ്പ് തകരാറിലാകുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് പ്ലാസ്മയും രക്തവും നഷ്ടപ്പെടുന്നതുമൂലം മരണം സംഭവിക്കുന്നു. ഒരിക്കൽ ഡെങ്ഗിപ്പനി ബാധിച്ച ആൾക്ക് വീണ്ടും രോഗബാധയുണ്ടാകുകയാണെങ്കിൽ രക്തസ്രാവത്തോടുകൂടിയ ഡെങ്ഗിപ്പനി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി എന്നിവ ആയിത്തീരാനുള്ള സാധ്യത വളരെയധികമാണ്.
വാക്സിൻ നിലവിലില്ല.
ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിൻ നിലവിലില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ നൽകുകയാണ് പതിവ്. ശരീരത്തിലെ ദ്രാവകനഷ്ടം നികത്തൽ, രക്തമോ പ്ളേറ്റ്ലറ്റോ നൽകൽ എന്നിവ രോഗതീവ്രത കുറയ്ക്കുന്നതിനും മരണം സംഭവിക്കുന്നത് തടയുവാനുമായി സ്വീകരിച്ചുവരുന്ന മാർഗങ്ങളാണ്. രക്തം കട്ടയാവാതിരിക്കുവാനായി ഹൃദ്രോഗികൾക്കും മറ്റും നൽകിവരുന്ന ആസ്പിരിൻ പോലെയുള്ള ഔഷധങ്ങൾ രോഗബാധിതർ ഉപയോഗിക്കാൻ പാടില്ല. ഇവ രക്തസ്രാവത്തിനുള്ള സാധ്യത കൂട്ടുന്നു എന്നതാണ് കാരണം. ഡെങ്കിപ്പനി ബാധിക്കുന്ന പ്രദേശങ്ങളിൽ കാലക്രമേണ കൂടുതൽ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി കേസുകൾ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാൽ വരുംവർഷങ്ങളിൽ പൊതുജനാരോഗ്യ സംവിധാനം കൂടുതൽ ജാഗരൂകമാക്കേതുണ്
ഡെങ്ഗിപ്പനി മൂന്നുതരം രോഗലക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്. സാധാരണ ഡെങ്ഗിപ്പനി (ക്ലാസിക് ഡെങ്ഗി ഫീവർ- DF), രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി (ഡെങ്ഗി ഹെമറേജിക് ഫീവർ-DHF),ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി (ഡെങ്ഗി ഷോക്ക് സിൻഡ്രോം-DSS) എന്നിങ്ങനെയാണ് ഡെങ്ഗിപ്പനിയെ തരംതിരിച്ചിട്ടുള്ളത്.
രോഗവ്യാപനം
ഡെങ്ഗിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.
കൊതുകിനെപ്പറ്റി
കടുവ കൊതുകുകൾ (ടൈഗർ മസ്ക്വിറ്റോസ്) എന്ന് പൊതുവേ അറിയപ്പെടുന്ന 'ഈഡിസ് ഈജിപ്റ്റി' (Aedes aegypti) കൊതുകുകളാണ് ഡെങ്ഗിപ്പനിയുടെ പ്രധാന രോഗാണുവാഹകർ. 'ഈഡിസ് ആൽബോപ്പിക്റ്റ്സ്' എന്നയിനം കൊതുകുകളും രോഗവ്യാപനത്തിനു പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. 'ഈഡിസ് നിവിയസ്' ഇനം കൊതുകുകൾ മലേഷ്യയിലും വിയറ്റ്നാമിലും ഡെങ്ഗിപ്പനി വ്യാപിപ്പിക്കുന്നു. 'ഈഡിസ് സമോയൻസ്', 'ഈഡിസ് ഫിജിയൻസിസ്' എന്നീ കൊതുകുകൾ സമോവ, ഫിജി എന്നിവിടങ്ങളിൽ രോഗം പരത്തുന്നതായി സംശയിക്കപ്പെടുന്നു. 'ഈഡിസ് പോളിനേസിയൻസ്', 'ഈഡിസ് സ്ക്കൂട്ടല്ലാരിസ്' എന്നീ കൊതുകുകൾ പസിഫിക് ദ്വീപുകളിൽ ഈ രോഗം പരത്തുന്നതായി തെളിഞ്ഞിട്ടുണ്ട്. 'ഈഡിസ് റൊട്ടുമെ', 'ഈഡിസ് ഹൈബ്രിഡിയുസ്', 'ഈഡിസ് ഒബെ', 'ഈഡിസ് കുക്കി', 'ഈഡിസ് സ്യൂഡോസ്ക്കൂട്ടല്ലാരിസ്', 'ഈഡിസ് ഹാക്കൻസോണി' എന്നീ ഇനങ്ങളിലുള്ള കൊതുകുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഈ രോഗം വ്യാപിപ്പിക്കുന്നതായി കരുതുന്നു. ഇന്ത്യയിൽ ഈഡിസ് ഈജിപ്റ്റി,ഈഡിസ് ആൽബോപ്പിക്റ്റ്സ് എന്നീ കൊതുകുകളാണ് ഡെങ്ഗിപ്പനി പരത്തുന്നത്. 1998 മുതൽ 2002 വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നടത്തിയ പഠനങ്ങളിലൂടെ ഈഡിസ് കൊതുകുകളെ എല്ലാ ജില്ലകളിലും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളും ഈഡിസ് കൊതുകുകളുടെ ഈറ്റില്ലങ്ങളാണെന്ന് പറയാം. മഴക്കാലമാകുന്നതോടെ (ഇടവിട്ടുള്ള മഴ) ഈയിനം കൊതുകുകളുടെ എണ്ണത്തിലുള്ള വർധനവിനും രോഗവ്യാപനത്തിനും ആക്കം കൂടുന്നു. ഗൃഹ/ പരിസര സൂചിക (House/premises index), കൂത്താടികൾ ഉൾക്കൊള്ളുന്ന സ്രോതസ്സ് സൂചിക (Container index), സ്രോതസ്സ് - ഗൃഹ അനുപാത സൂചിക അഥവാ ബ്രീട്ടി സൂചിക (Breteau index) എന്നിവ അടിസ്ഥാനമാക്കിയാണ് ഒരു പ്രദേശത്ത് രോഗവ്യാപനത്തിന്റെ സാധ്യത മനസ്സിലാക്കുന്നത്. ഒരു പ്രദേശത്തെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത തിട്ടപ്പെടുത്താനും രോഗവ്യപനത്തിനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കാനും കൊതുകു നിയന്ത്രണത്തിനും അതുവഴി രോഗനിർമാർജനത്തിനും വേണ്ട സത്വര നടപടികൾ കൈക്കൊള്ളുന്നതിനും ഈ സൂചികകൾ സഹായകമാണ്. 1999 മുതൽ 2002 വരെ ആലപ്പുഴ ജില്ലയിൽ ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകളെ സംബന്ധിച്ചു നടത്തിയ പഠനത്തിൽ നിന്ന് ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകളാണ് ഇവിടെ മുഖ്യമായും പ്രജനനം നടത്തുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഈഡിസ് ഈജിപ്റ്റി ഇനത്തിൽപ്പെട്ട കൊതുകുകൾ ഇവിടെ ഇപ്പോൾ കാണപ്പെടുന്നില്ല. ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകൾ ഇവിടെ മുഖ്യരോഗാണുവാഹകരായി വർത്തിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിലാകമാനം കൂടുതൽ പേർക്ക് രോഗം ബാധിക്കുന്നതും മരണസംഖ്യയിൽ വർധനവുണ്ടാകുന്നതും ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകൾ രോഗവ്യാപനത്തിൽ മുഖ്യ പങ്കുവഹിക്കുന്നതുമൂലമാണെന്ന് കരുതേണ്ടിയിരിക്കുന്നു.പകൽസമയം രക്തപാനം നടത്തുന്ന ഈഡിസ് കൊതുകുകൾ രാത്രികാലങ്ങളിലാണ് മുട്ടയിടാൻ ഇഷ്ടപ്പെടുന്നത്. ഇവ ജലോപരിതലത്തിൽ മുട്ടയിടുന്നതിനുപകരം, ജലം ഉൾക്കൊള്ളുന്ന പാത്രങ്ങളുടെ ജലപ്പരപ്പിനു തൊട്ടു മുകളിലുള്ള നനഞ്ഞ തലങ്ങളിലാണ് മുട്ടയിടുക.. ഈയിനം കൊതുകുകളുടെ മുട്ടകൾ വെള്ളത്തിന്റെ അസാന്നിധ്യത്തിലും മാസങ്ങളോളം യാതൊരു കുഴപ്പവുമില്ലാതെ നിലനിൽക്കും. ഒരു പ്രാവശ്യമിടുന്ന മുട്ടകൾ ജലത്തിന്റെ ലഭ്യത അനുസരിച്ച് മാത്രം വിരിയുന്ന സ്വഭാവം ഇത്തരം കൊതുകുകളുടെ പ്രത്യേകതയാണ്. വരണ്ട കാലാവസ്ഥയെ അതിജീവിച്ച മുട്ടകൾ ഇടയ്ക്കിടെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നത് വിരിയാനുള്ള പ്രചോദനം നൽകും. വീട്ടിനുള്ളിലോ സമീപത്തോ വിശ്രമിക്കുന്ന ഇത്തരം കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. ഇവ മഴ വെള്ളം ഏറെ ഇഷ്ട്ടപ്പെടുന്നു. കിണറുകളിലോ, കുളങ്ങളിലോ,പുഴകളിലോ, പാടത്തോ, ജലാശയങ്ങളിലോ ഈഡിസ് കൊതുകുകൾ വംശവർധന നടത്തുന്നില്ല. നമ്മുടെ പരിസരത്തുള്ള പാത്രം, കുപ്പി, ചിരട്ട, ടയർ, വീപ്പ, വാട്ടർ ടാങ്ക്, മൺചട്ടി, ആട്ടുകല്ല്, പൂച്ചട്ടി, വാട്ടർ കൂളർ, റബർ എടുക്കാൻ മരത്തിൽ പിടിപ്പിച്ചിരിക്കുന്ന ചിരട്ട/പാത്രം എന്നിവയിൽ ശേഖരിക്കപ്പെടുന്ന അൽപ്പം ജലത്തിൽ പോലും ഇവ മുട്ടയിട്ട് പെരുകുന്നു. വാഴയുടെ കഷ്യങ്ങൾ, സിമെന്റു മേൽക്കൂര, മതിലിനുമുകളിൽ പിടിപ്പിച്ചിട്ടുള്ള കുപ്പിച്ചീളുകൾ, ഉപയോഗിക്കാത്ത സിമെന്റ് കട്ടകളിലെ കുഴികൾ, സിമന്റ് ടാങ്കുകൾ, മരപ്പൊത്തുകൾ എന്നിവയിലുള്ള വെള്ളത്തിലും ഈയിനം കൊതുകുകൾ മുട്ടയിടുന്നു. രോഗാണുവാഹകരായ കൊതുകുകൾ ജീവിതകാലം മുഴുവൻ മനുഷ്യന് രോഗം പകർത്തുന്നു. 'ട്രാൻസ്ഒവേറിയൻ ട്രാൻസ്മിഷൻ' എന്ന പ്രക്രിയയിലൂടെ മുട്ടകൾ വഴി തലമുറകളോളം രോഗാണുവാഹകശേഷി നിലനിർത്തുവാൻ ഇവയ്ക്കു കഴിയും. അതിനാൽ രോഗബാധിതരുടെ രക്തം കുടിക്കാതെ തന്നെ ഇവയ്ക്ക് രോഗാണുവാഹകരായി മാറാൻ കഴിയുന്നു. കൊതുകുകളുടെ എണ്ണം, അവയുടെ ആയുസ്സ്, ശരീരത്തിലെ രോഗാണുക്കളുടെ എണ്ണം എന്നിവയാണ് ഒരു പ്രദേശത്തെ ഈഡിസ് കൊതുകുകളുടെ രോഗവ്യാപനശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ഈഡിസ് കൊതുകുകൾക്ക് ഒരു സെക്കന്റിൽ 50 സെ. മീ. ദൂരം പറക്കാൻ കഴിയും. വീടുകളും മറ്റ് കെട്ടിടങ്ങളും തിങ്ങിഞെരുങ്ങിയ നഗരപ്രദേശങ്ങളിൽ ഇവയുടെ സഞ്ചാരം 100-400 മീ. വരെയാണ്. എന്നാൽ ഗതാഗതസൗകര്യങ്ങൾ വികസിച്ചതോടെ വിമാനങ്ങൾ, കപ്പലുകൾ, ട്രെയിനുകൾ, മറ്റ് വാഹനങ്ങൾ എന്നിവയിലൂടെ സഞ്ചരിച്ച് വിദൂരദേശങ്ങളിലെത്തി ഈയിനം കൊതുകുകൾ രോഗവ്യാപനം നടത്തുന്നതായി വ്യക്തമായിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അറിയിക്കുക