SEARCH

26 ഫെബ്രുവരി, 2014



 പുകയില ഒരു മാരക രോഗകാരിയാണെന്നും അത്‌ പുകവലിക്കുന്നവനെ മാത്രമല്ല അവനോട്‌ സഹവസിക്കുന്നവരുടേയുംആരോഗ്യത്തെബാധിക്കുന്നു.പുകയിലയുടെ പുക ശ്വസിക്കുന്നവര്‍ക്കും ഇത് രോഗം വരുത്തിവയ്ക്കുന്നു എന്ന് സാരം.
യുവാക്കളില്‍ പുകവലി കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റുതരത്തിലുള്ള പുകയില ഉല്‍പന്നങ്ങള്‍ കൂടുതലായി ഉപയോഗിച്ചു വരുന്നതായും ഇതുമൂലം പുകയില കാരണമാകുന്ന അര്‍ബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായും ഈ രംഗത്ത് ഗവേഷണം നടത്തുന്നവര്‍ അഭിപ്രായപ്പെടുന്നു.
 നൂറുപേര്‍ അര്‍ബുദംമൂലം മരിക്കുമ്പോള്‍ അതില്‍ 30പേര്‍ പുകവലി കാരണം രോഗം വന്നു മരിക്കുന്നവരാണ്. പുകയില ഉപയോഗം ശ്വാസകോശാര്‍ബുദം, സ്‌തനാര്‍ബുദം, രക്താര്‍ബുദം, ശ്വസനനാളി, ആമാശയം, മൂത്രസഞ്ചി, സെര്‍പിക്‌സ്‌, അന്നനാളി തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സര്‍ എന്നിവയ്‌ക്കും മസ്‌തിഷ്‌കാഘാതം, അന്ധത, തിമിരം, ഹൃദയരോഗങ്ങള്‍, ആസ്‌തമ, ന്യുമോണിയ, വന്ധ്യത, കുട്ടികളില്‍ ഭാരക്കുറവ്‌ എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നു. നിഷ്‌ക്രിയ ധൂമപാനം തലച്ചോറിലെ കാന്‍സര്‍, മസ്‌തിഷ്‌കാഘാതം, വന്ധ്യത, സഡന്‍ ഇന്‍ഫാന്റൈല്‍ ഡെത്ത്‌ സിന്‍ഡ്രം എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നു.
ഒരു സിഗരറ്റില്‍ നാലായിരത്തില്‍പരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, 600ഓളം രാസവസ്തുക്കള്‍ നേരിട്ട് കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ശ്വാസകോശാര്‍ബുദത്തിലെ പ്രധാന വില്ലനാണ് പുകയില. സിഗരറ്റ്പുകയിലെ അമ്പതില്‍പ്പരം രാസവസ്തുക്കള്‍ അര്‍ബുദകാരികളാണ്. വായ, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ അര്‍ബുദത്തിനുള്ള പ്രധാന കാരണം പുകയിലയാണ്. മൂത്രസഞ്ചി, വൃക്ക, പാന്‍ക്രിയാസ് എന്നിവയില്‍ ക്യാന്‍സറിനുള്ള പരോക്ഷ കാരണവും പുകയിലതന്നെ. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്തു പുകയെടുത്ത് പത്തുസെക്കന്‍ഡിനുള്ളില്‍ തലച്ചോറില്‍ ലഹരിയായി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദം ഉയര്‍ത്തുക വഴിപക്ഷാഘാതത്തിനുംകാരണമാകുന്നു.സിഗരറ്റില്‍അടങ്ങിയിട്ടുള്ളതില്‍കാര്‍ബണ്‍മോണോക്സൈഡ്ശ്വാസകോശാര്‍ബുദത്തിനിടയാക്കും. സിഗരറ്റിലെ ഏറ്റവും കൊടിയ രാസവസ്തുവായ ബെന്‍സ് പയറിന്‍ രക്തത്തില്‍ കലര്‍ന്ന് ശരീര കോശങ്ങളെ നശിപ്പിക്കുകയും എല്ലാ അവയവങ്ങളെയും ക്ഷയിപ്പിക്കുകയും ചെയ്യും.
 ഇന്ത്യയില്‍ കാന്‍സര്‍ രോഗികളില്‍ 90 ശതമാനത്തിനും ശ്വാസകോശത്തിലും തൊണ്ടയിലും വായയിലുമാണ് രോഗം ബാധിക്കുന്നത്. പുകവലിയില്‍നിന്ന് പിന്മാറി പുകയില അടങ്ങിയ പാന്‍മസാലകള്‍ പോലുള്ളവയുടെ വര്‍ധിച്ചുവരുന്ന ഉപഭോഗമാണിതിനുകാരണം.ഈ ദുരന്തം ഒഴിവാക്കാന്‍ പുകയിലയോടുള്ള അഭിനിവേശം ഇല്ലാതാക്കുകയും   പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവാന്മാരാക്കുകയും ചെയ്യേണ്ടതുണ്ട്.സ്കൂള്‍ തലത്തില്‍ത്തന്നെ  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.കൂടാതെ COTPA 2003ഉം കേരളത്തില്‍ നടപ്പിലാക്കിവരുന്ന  പാന്‍മസാല നിരോധനവും ഈ രംഗത്തുള്ള നല്ല ചുവടുവെപ്പായിമാറിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അറിയിക്കുക